Monday, June 10, 2013

സുധാമണിയില്‍ നിന്ന് അമൃതാനന്ദമയിയിലേക്ക് ...

ഇന്ത്യന്‍ എതീസ്റ്റ് പബ്ബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച സനല്‍ ഇടമറുക് എഡിറ്റ് ചെയ്ത പുസ്തകം..2013-ലെ നാലാം എഡിഷന്‍...പുതുതായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ചേര്‍ക്കാതെയോ ഉള്ള പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കി മനുഷ്യരെ പറ്റിക്കുന്ന (അമൃതാനന്ദമയിയെ പോലെ തന്നെ) ഉള്ള പുസ്തകം.....

പൊതുജനങ്ങളോട് അന്വേഷിച്ചാല്‍ പോലും കിട്ടുന്ന സാമാന്യ അറിവുകളിലും ദുര്‍ബല മായ വാദങ്ങള്‍ ഉന്നയിച്ച് അമൃതാനന്ദമയിയെ എതിര്‍ക്കാന്‍ പുറത്തിറക്കിയ ഈ പുസ്തകം അവര്‍ക്ക് ആരാധകരെ ഉണ്ടാക്കികൊടുക്കും എന്ന് ഉറപ്പ്...

Wednesday, June 5, 2013

തിരിഞ്ഞു നോക്കുമ്പോള്‍

എം.എല്‍.എ.യും തിരുവനന്തപുരം മേയറും ആയിരുന്ന ആര്‍.എസ്.പി. നേതാവ് കെ.സി.വാമദേവന്റെ സ്മരണകള്‍ ആണ് ഇന്ന് വായിച്ച പുസ്തകം
പട്ടാളജീവിതത്തിന്റെ സംഭവവിവരണങ്ങളില്‍ തുടങ്ങി , കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു , പുസ്തകം. പഴയ തിരുവനന്തപുരം, മാറി മറിയുന്ന മുന്നണി രാഷ്ട്രീയം......സമൂഹം....ഇതെല്ലാം നമുക്ക് കണ്ടെത്താം......കെ.സിയുടെ വിദേശയാത്രാ വിവരണവും ഉണ്ട്....

ചടുലമായ ആഖ്യാനരീതി ഇല്ല...ചില ഭാഗങ്ങള്‍ മടുപ്പിക്കുന്നു...അനാവശ്യ നീട്ടലുകള്‍ ....

രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് അത്രയൊന്നും പ്രയോജനം ചെയ്യാന്‍ സാധിക്കാത്ത പുസ്തകം...

Monday, June 3, 2013

എന്റെ ഇന്നലെകള്‍

സി.പി.ഐ.നേതാവായിരുന്ന സി.കെ.ചന്ദ്രപ്പന്റെ സ്മരണകള്‍ ആണിത്..സ്റ്റാലിന്‍ കുമാരപ്പണിക്കരുടെ മകന്റെ സമര തീഷ്ണമായ ഇന്നലെകള്‍ തേടി ചെന്ന എനിക്ക് ലഭിച്ചത് നിരാശയാണ് ..തികച്ചും തട്ടിക്കൂട്ട് പുസ്തകം..പൈങ്കിളി നിലവാരത്തിലേക്ക് പോകാന്‍ ശ്രമിച്ചിരിക്കുന്നു...