Monday, September 30, 2013

സത്യത്തിന്റെ അടിവേരുകള്‍

പ്രശസ്ത പത്രപ്രവര്‍ത്തകന്‍, അടുത്തിടെ അന്തരിച്ച ശ്രീ.വിതുര ബേബി എഴുതിയ ഓര്‍മ്മക്കുറിപ്പുകളാണ് ‘സത്യത്തിന്റെ അടിവേരുകള്‍’. Z Library ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്..തന്റെ ജീവിത വഴിത്താരകളില്‍ കണ്ട് മുട്ടിയ വ്യക്തിത്വങ്ങളെ ചായം തേയ്ക്കാതെ തന്നെ ബേബി അവതരിപ്പിച്ചിരിക്കുന്നു. കാമ്പിശ്ശേരി കരുണാകരന്‍, എസ്.എല്‍.പുരം സദാനന്ദന്‍,തോപ്പില്‍ ഭാസി, ...തുടങ്ങി എം.കൃഷ്ണന്‍ നായരും കെ.ആര്‍.നാരായണനുംവരെയുള്ള പ്രതിഭകള്‍..അവരെ അടുത്തു പരിചയപ്പെടുത്തുന്ന , നമ്മുടെ കണ്ണ് തുറപ്പിക്കുന്ന പുസ്തകം..പലരുടെയും ഓര്‍മ്മക്കുറിപ്പുകള്‍ , അനാവശ്യത്തിലും,അനവസരത്തിലും പ്രശസ്തമാകുമ്പോള്‍ അതിനൊക്കാളൊക്കെ ഉയര്‍ന്നു നില്‍ക്കുന്ന ഈ പുസ്തകം എന്തേ ശ്രദ്ധിക്കപ്പെടാതെ പോയി ?