പ്രശസ്ത പത്രപ്രവര്ത്തകന്, അടുത്തിടെ അന്തരിച്ച ശ്രീ.വിതുര ബേബി എഴുതിയ ഓര്‍മ്മക്കുറിപ്പുകളാണ് ‘സത്യത്തിന്റെ അടിവേരുകള്‍’. Z Library ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്..തന്റെ ജീവിത വഴിത്താരകളില്‍ കണ്ട് മുട്ടിയ വ്യക്തിത്വങ്ങളെ ചായം തേയ്ക്കാതെ തന്നെ ബേബി അവതരിപ്പിച്ചിരിക്കുന്നു. കാമ്പിശ്ശേരി കരുണാകരന്, എസ്.എല്‍.പുരം സദാനന്ദന്,തോപ്പില്‍ ഭാസി, ...തുടങ്ങി എം.കൃഷ്ണന് നായരും കെ.ആര്.നാരായണനുംവരെയുള്ള പ്രതിഭകള്‍..അവരെ അടുത്തു പരിചയപ്പെടുത്തുന്ന , നമ്മുടെ കണ്ണ് തുറപ്പിക്കുന്ന പുസ്തകം..പലരുടെയും ഓര്‍മ്മക്കുറിപ്പുകള്‍ , അനാവശ്യത്തിലും,അനവസരത്തിലും പ്രശസ്തമാകുമ്പോള്‍ അതിനൊക്കാളൊക്കെ ഉയര്‍ന്നു നില്ക്കുന്ന ഈ പുസ്തകം എന്തേ ശ്രദ്ധിക്കപ്പെടാതെ പോയി ?
Monday, September 30, 2013
Monday, June 10, 2013
സുധാമണിയില്‍ നിന്ന് അമൃതാനന്ദമയിയിലേക്ക് ...
ഇന്ത്യന്‍ എതീസ്റ്റ് പബ്ബ്ലിക്കേഷന്സ് പ്രസിദ്ധീകരിച്ച സനല്‍ ഇടമറുക് എഡിറ്റ് ചെയ്ത പുസ്തകം..2013-ലെ നാലാം എഡിഷന്...പുതുതായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ചേര്‍ക്കാതെയോ ഉള്ള പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കി മനുഷ്യരെ പറ്റിക്കുന്ന (അമൃതാനന്ദമയിയെ പോലെ തന്നെ) ഉള്ള പുസ്തകം.....
പൊതുജനങ്ങളോട് അന്വേഷിച്ചാല്‍ പോലും കിട്ടുന്ന സാമാന്യ അറിവുകളിലും ദുര്‍ബല മായ വാദങ്ങള്‍ ഉന്നയിച്ച് അമൃതാനന്ദമയിയെ എതിര്‍ക്കാന്‍ പുറത്തിറക്കിയ ഈ പുസ്തകം അവര്‍ക്ക് ആരാധകരെ ഉണ്ടാക്കികൊടുക്കും എന്ന് ഉറപ്പ്...

Wednesday, June 5, 2013
തിരിഞ്ഞു നോക്കുമ്പോള്‍
എം.എല്‍.എ.യും തിരുവനന്തപുരം മേയറും ആയിരുന്ന ആര്.എസ്.പി. നേതാവ് കെ.സി.വാമദേവന്റെ സ്മരണകള്‍ ആണ് ഇന്ന് വായിച്ച പുസ്തകം
പട്ടാളജീവിതത്തിന്റെ സംഭവവിവരണങ്ങളില്‍ തുടങ്ങി , കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു , പുസ്തകം. പഴയ തിരുവനന്തപുരം, മാറി മറിയുന്ന മുന്നണി രാഷ്ട്രീയം......സമൂഹം....ഇതെല്ലാം നമുക്ക് കണ്ടെത്താം......കെ.സിയുടെ വിദേശയാത്രാ വിവരണവും ഉണ്ട്....
ചടുലമായ ആഖ്യാനരീതി ഇല്ല...ചില ഭാഗങ്ങള്‍ മടുപ്പിക്കുന്നു...അനാവശ്യ നീട്ടലുകള്‍ ....
രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് അത്രയൊന്നും പ്രയോജനം ചെയ്യാന്‍ സാധിക്കാത്ത പുസ്തകം...

Monday, June 3, 2013
എന്റെ ഇന്നലെകള്‍
സി.പി.ഐ.നേതാവായിരുന്ന സി.കെ.ചന്ദ്രപ്പന്റെ സ്മരണകള്‍ ആണിത്..സ്റ്റാലിന് കുമാരപ്പണിക്കരുടെ മകന്റെ സമര തീഷ്ണമായ ഇന്നലെകള്‍ തേടി ചെന്ന എനിക്ക് ലഭിച്ചത് നിരാശയാണ് ..തികച്ചും തട്ടിക്കൂട്ട് പുസ്തകം..പൈങ്കിളി നിലവാരത്തിലേക്ക് പോകാന്‍ ശ്രമിച്ചിരിക്കുന്നു...
Thursday, May 30, 2013
കഥ ഇതുവരെ ........
ഡോ: ബാബു പോളിന്റെ സര്‍വീസ് സ്റ്റോറി “ കഥ ഇതുവരെ” ആണ് ഇന്ന് വായിച്ച പുസ്തകം
വാട്ടര്‍ അതോറിട്ടിയിലെ എഞ്ചിനിയര്‍ ജോലി മുതല്‍ ഓംബുഡ്സ്മാനില്‍ തളയ്ക്കപ്പെടുന്നതു വരെയുള്ള സംഭവ ബഹുലമായ ജീവിത കഥ...അതിലുപരി അതി വിദഗ്ധമായ ഒരു മാനേജ്മെന്റ് പുസ്തകം..ഭരിക്കേണ്ടവര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പൊടിക്കൈകള്‍ തുടങ്ങി കടുത്ത കൈക്രിയകള്‍ വരെ സരസമായി വിവരിക്കുന്നു...
അപ്രിയ സത്യങ്ങള്‍ അനേകം ഉള്ളില്‍ ഒതുക്കുന്നതായി വരികള്‍ക്കിടയില്‍ കാണാം. നാം വലിയ മനുഷ്യരായി കാണുന്ന ചിലരുടെ മനസ്സുകള്‍ എത്ര ഇടുങ്ങിയതാണ് എന്നും വ്യക്തമാക്കുന്നു...

എന്റെ പ്രദക്ഷിണവഴികള്‍
ഇന്നു വായിച്ച പുസ്തകം എന്റെ പ്രദക്ഷിണ വഴികള്‍ ആണ്.പ്രശസ്ത പത്രാധിപരായ ജയചന്ദ്രന് നായര്‍ രേഖപ്പെടുത്തിയ തൂലികാ ചിത്രങ്ങളാണ് ഈ പുസ്തകത്തില്‍. സൈന്‍ ബുക്ക്സ് ആണ് പ്രസാധകര്.
ജയചന്ദ്രന് നായര്‍ തന്റെ പത്ര പ്രവര്‍ത്തക ജീവിതത്തിനിടയില്‍ പരിചയപ്പെട്ട വ്യക്തികളെ പരിചയപ്പെടുത്തുന്നു. പ്രശസ്തരും അപ്രശസ്തരുമായ ജീവിതങ്ങള്‍ വന്നു പോകുന്നു ഈ 101 അധ്യായങ്ങളില്‍. കെ.ബാലകൃഷ്ണനും കൌമുദിയും എം.കൃഷ്ണന് നായരും സാഹിത്യ വാരഫലവും , ഒ.വി.വിജയനും ഒക്കെ ഓര്‍മ്മപ്പെടുത്തലുകളാകുന്നു.
എങ്കിലും ജയചന്ദ്രന് നായരുടെ ഓര്‍മ്മകള്‍ എന്നതിനാല്‍ ഏറെ പ്രതീക്ഷിച്ചു. അതു കൊണ്ടാവാം അല്പം നിരാശയാണ് പുസ്തകം സമ്മാനിച്ചത് ..........

Subscribe to:
Comments (Atom)