Thursday, May 30, 2013

എന്റെ പ്രദക്ഷിണവഴികള്‍

ഇന്നു വായിച്ച പുസ്തകം എന്റെ പ്രദക്ഷിണ വഴികള്‍ ആണ്.പ്രശസ്ത പത്രാധിപരായ ജയചന്ദ്രന്‍ നായര്‍ രേഖപ്പെടുത്തിയ തൂലികാ ചിത്രങ്ങളാണ് ഈ പുസ്തകത്തില്‍. സൈന്‍ ബുക്ക്സ് ആണ് പ്രസാധകര്‍.
ജയചന്ദ്രന്‍ നായര്‍ തന്റെ പത്ര പ്രവര്‍ത്തക ജീവിതത്തിനിടയില്‍ പരിചയപ്പെട്ട വ്യക്തികളെ പരിചയപ്പെടുത്തുന്നു. പ്രശസ്തരും അപ്രശസ്തരുമായ ജീവിതങ്ങള്‍ വന്നു പോകുന്നു ഈ 101 അധ്യായങ്ങളില്‍. കെ.ബാലകൃഷ്ണനും കൌമുദിയും എം.കൃഷ്ണന്‍ നായരും സാഹിത്യ വാരഫലവും , ഒ.വി.വിജയനും ഒക്കെ ഓര്‍മ്മപ്പെടുത്തലുകളാകുന്നു.

എങ്കിലും ജയചന്ദ്രന്‍ നായരുടെ ഓര്‍മ്മകള്‍ എന്നതിനാല്‍ ഏറെ പ്രതീക്ഷിച്ചു. അതു കൊണ്ടാവാം അല്പം നിരാശയാണ് പുസ്തകം സമ്മാനിച്ചത് ..........

No comments:

Post a Comment